ജി.എസ്.ടി ഉദ്യോഗസ്ഥരെ വച്ച് കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് നടത്തിയതിലൂടെ ഖജനാവിലേക്ക് എത്തേണ്ട നികുതി കുറയുമെന്ന ആശങ്കയിൽ ധനവകുപ്പ്.
നികുതി കുടിശിക വരുത്തിയരിൽ നിന്നാണ് കൂടുതൽ സ്പോൺസർഷിപ്പുകൾ നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ഇവരെ സഹായിക്കാനായി നികുതി കുടിശികയിൽ ചില നീക്കുപോക്കുകൾ നടത്താനുള്ള നിർദ്ദേശങ്ങൾ അടുത്ത ബജറ്റിൽ ഉണ്ടാകും.
ലോകസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യ മോ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി ഉദ്ദേശിക്കുന്നത്. ഉന്നതർക്ക് നികുതി ഇളവുകൾ ബജറ്റിൽ പ്രതീക്ഷിക്കാം.
27 കോടിയാണ് സർക്കാർ ഖജനാവിൽ നിന്ന് കേരളീയം പരിപാടിക്ക് നൽകിയത്. സ്പോൺസർഷിപ്പിലൂടെ ബാക്കി തുക സമാഹരിക്കണമെന്നായിരുന്നു കല്പന.
എല്ലാ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ചുമതല നൽകി. ജി. എസ്.ടി വകുപ്പിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥൻ സ്പോൺസർഷിപ്പ് സംഘടിപ്പിക്കാൻ അഹോരാത്രം പണി പെട്ടു എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
കേരളീയം പരിപാടിയുടെ സമാപനത്തിൽ സ്പോൺസർഷിപ്പ് തന്നവർക്ക് സർക്കാരിനു വേണ്ടി ഹരികിഷോർ ഐ എ എസ് നന്ദി പറഞ്ഞു.
കേരളീയത്തിന്റെ പ്രാധാന്യം മനസിലാക്കി , സ്പോൺസറുകാരെ കണ്ടെത്തി സ്പോൺസർഷിപ്പ് സംഘടിപ്പിച്ച കമ്മിറ്റിക്കും പ്രത്യേകിച്ച് ജി.എസ് ടി ഇന്റലിജൻസിന്റെ ചുമതല വഹിക്കുന്ന അഡി. കമ്മീഷണർ അബ്രഹാം റെൻ IRS ന് ഹരികിഷോർ നന്ദി പറയുകയും മുഖ്യമന്ത്രി ഉപഹാരം സമർപ്പാക്കുകയും ഉണ്ടായി.
ജി എസ് ടി ഇന്റലിജൻസിന്റെ തലപ്പത്തും പ്രധാന ജില്ലകളിലും അഴിമതി കേസുകളിലും അനധികൃത സ്വത്ത് സമ്പാദന കേസുകളിലും ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് നിയമിച്ചത് നേരത്തേ ചർച്ച ആയിരുന്നു.
പല കേസുകളിലും റെയിഡും പത്ര വാർത്തകൾക്കപ്പുറവും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല മിക്ക കേസുകളും സി.പി.എം നേതാക്കളുടെ മദ്ധ്യസ്ഥതയിൽ ഒത്ത് തീർപ്പിലെത്തി.
അറസ്റ്റ് ചെയ്ത കേസുകളിൽ കുറ്റപത്രം സമർപ്പിക്കാതെ നികുതി വെട്ടിപ്പ് കാരെ സഹായിക്കുന്ന നടപടികളാണ് വകുപ്പ് സ്വീകരിച്ച് വരുന്നത്.
കേരളീയം പരിപാടിക്ക് സ്പോൺസറെ കണ്ടെത്താൻ കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ക്വാറികളിൽ ഒക്ടോബർ അവസാന വാരം പരിശോധന നടത്തുകയും പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ വെച്ച് വിലപേശി കേരളീയ ത്തിന് വേണ്ടി വ്യാപക പണപ്പിരിവ് നടത്തിയെന്ന ആക്ഷേപങ്ങളാണ് ഉയർന്നത്.
- ‘എംവിഡി ഉദ്യോഗസ്ഥർ മാന്യതയും സുതാര്യതയും ഉറപ്പാക്കണം; ‘ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളെ കയറ്റരുത്’; ഗതാഗത കമ്മീഷണർ
- ADGP എസ് ശ്രീജിത്തിന് തിരിച്ചടി; അനുമതിയില്ലാത്ത വിദേശയാത്രയിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി
- പി എം ശ്രീയുമായി സർക്കാർ മുന്നോട്ട്; യുഡിഎഫിൽ തീരുമാനം
- ലൈഫ് മിഷൻ അഴിമതി; ശിവശങ്കർ പ്രതിയല്ല; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾ
- ഒരു കോടി രൂപ തലക്ക് വിലയിട്ട മാവോയിസ്റ്റ് പിടിയില്‍; 150-ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിസിര്‍ ബെസ്ര കുടുങ്ങിയതോടെ നക്സല്‍വേട്ട അവസാന ഘട്ടത്തിലേക്ക്; ഭാരതം മാവോയിസ്റ്റ് വിമുക്തമാവുമ്പോള്‍!
- സർക്കാറിന് തിരിച്ചടി; പൊലീസ് സംഘടനയിലെ അഴിച്ചുപണി ഹൈക്കോടതി സ്റ്റേ ചെയ്തു
- പുനർജനിയിൽ വി ഡി സതീശന് ക്ലീൻചിറ്റ്; വിജിലൻസ് കേസ് അവസാനിപ്പിച്ചു
- തിരുവനന്തപുരത്തെ കോൾ സെൻ്റർ തട്ടിപ്പ്; പിടിയിലായത് രാജ്യാന്തര ശൃംഖലയിലെ കണ്ണികൾ
- PSC ക്രമക്കേട് ആസൂത്രിതം; 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഗൂഢാലോചന; ഒന്നാം റാങ്കുകാരൻ ഇടതു സംഘടനാ നേതാവ്
- തുലാഭാര ത്രാസ് പൊട്ടിവീണ് വി മുരളീധരന് പരിക്ക്
- ആ സമയത്ത് സ്ഥലത്തില്ലെന്ന പ്രധാന തെളിവുപോലും പരിഗണിച്ചില്ല; വിചാരണ നടന്നത് വെറും 3 മണിക്കുര്‍; പൊതുജനങ്ങള്‍ നോക്കിനില്‍ക്കെ ക്രെയിനുകള്‍ ഉപയോഗിച്ച് തൂക്കിലേറ്റി; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ഒന്നൊന്നായി കഴുവേറ്റി ഇറാന്
- കുണ്ടറ കസ്റ്റഡി മർദ്ദനം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു
- ‘മാനസികാരോഗ്യ കേന്ദ്രങ്ങൾ ജയിലുകളേക്കാൾ മോശം; കടുത്ത മനുഷ്യാവകാശ ലംഘനം’
- ഓണപ്പരീക്ഷ, ഓണാവധി തീയതി പ്രഖ്യാപിച്ചു, അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ
- PSC പരീക്ഷാ തട്ടിപ്പിൽ കേസെടുത്ത് ക്രൈംബ്രാഞ്ച് ; PSC ഉദ്യോഗസ്ഥർ പ്രതികൾ
















