“ജി സുധാകരനെ യുഡിഎഫിൽ നിന്ന് പുറത്താക്കണം” ; കോലം കത്തിച്ച് കോൺഗ്രസിന്റെ പ്രതിഷേധം

insight kerala

ആഭ്യന്തരവകുപ്പിനെതിരായ വിമർശനത്തിൽ ജി സുധാകരനെതിരെ കോലം കത്തിച്ച് പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. തൃശ്ശൂർ
ചെന്ത്രാപ്പിന്നിയിൽ ജി.സുധാകരന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ. യു.ഡി.എഫിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡി.സി.സി ജനറൽ സെക്രട്ടറി സജയ് വയനപ്പിള്ളിൽ അടക്കമുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ആഭ്യന്തരവകുപ്പിനെതിരേ കഴിഞ്ഞദിവസം രൂക്ഷമായ വിമർശവുമാണ് ജി. സുധാകരൻ നടത്തിയത്. രമേശ് ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്. പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശമാണ്. വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത് എന്നാണ് വിമർശിച്ചത്. ചെരാനല്ലൂർ വാഹനാപകട കേസിൽ പോലീസിനെതിരേ രൂക്ഷവിമർശമുയർന്ന പശ്ചാത്തലത്തിൽ കൂടിയായായിരുന്നു ജി സുധാകരന്റെ അഭിപ്രായപ്രകടനം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article