PSC ചെയർമാനേയും അംഗങ്ങളെയും പുറത്താക്കണമെന്ന മുൻ ഗവർണറുടെ ശുപാർശ സഭയിൽ ചട്ടം 130 പ്രകാരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്പീക്കർക്ക് നോട്ടീസ് നൽകി. കഴിഞ്ഞദിവസം പ്രത്യേക സബ്മിഷൻ ആയി വിഷയം പ്രതിപക്ഷ നേതാവ് ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ തടഞ്ഞു. ഗവർണറുമായും രാഷ്ട്രപതിയുമായി ബന്ധപ്പെട്ട വിഷയം ചട്ടപ്രകാരം സഭയിൽ ചർച്ചചെയ്യാനാകില്ല എന്നായിരുന്നു സ്പീക്കറുടെ നിലപാട്. മുഖ്യമന്ത്രി അതിനെ അനുകൂലിക്കുകയും ചെയ്തു. തുടർന്നാണ് ഇന്ന് സഭയിൽ ചട്ടം 130 പ്രകാരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. തീരുമാനം അല്പസമയത്തിനകം അറിയാൻ ആകും.
