പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്; എസ്ഐടിയുടെ നിർണായക നീക്കം, മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ

insight kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ. ‌ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതി ചേർത്തത്. വിവാദ പരീക്ഷയുടെ മൂല്യ നിർണ്ണയ ചുമതല സതീഷിനായിരുന്നു. സതീഷ് കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തിരുന്നു.

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ടുപേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ ഒരാളാണ് സതീഷ്. അഡീഷണല്‍ സെക്രട്ടറി ഹരിയാണ് കേസിലെ രണ്ടാമത്തെ പ്രതി. സതീഷിന്റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പരീക്ഷയില്‍ 54 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ കൃത്യമായി മൂല്യനിര്‍ണയം നടത്താതെ, ഒരാള്‍ക്ക് നിയമനം ലഭിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് സതീഷിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് മുന്‍പ് രണ്ടു തവണ സതീഷിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article