നെന്മാറ ഇരട്ടക്കൊല; മൂത്ത മകൾക്ക് സർക്കാർ ജോലി; ഇളയമകളുടെ പഠനം ഏറ്റെടുക്കും; ഷൂട്ടിംഗ് താരം വിദർശയ്ക്കും സർക്കാർ ജോലി

insight kerala

തിരുവനന്തപുരം : നെന്മാറ ഇരട്ട കൊലപാതകത്തിൽ മരിച്ച സുധാകരന്റെ മക്കൾക്ക് സംരക്ഷണം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂത്ത മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകും. ഇളയ മകൾ അഖിലയുടെ പഠനം സർക്കാർ ഏറ്റെടുക്കും.

നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്‌റെയും സജിതയുടെയും മക്കള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. അഖിലയെയും അതുല്യയെയും നേരിട്ട് കണ്ടെന്നും അഖിലയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അനുയോജ്യമായ ജോലി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇക്കഴിഞ്ഞ ജൂലൈ 20-ാം തീയതി കോടതി വധശിക്ഷ വിധിച്ചിരുന്നു. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. ചെന്താമര 20 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചിരുന്നു. ചെന്താമരയ്ക്ക് തുക നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതോടൊപ്പം ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇരട്ട വെള്ളി മെഡൽ നേടിയ വിദർശ കെ വിനോദിനും സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

Share This Article