തിരുവനന്തപുരം: കിഫ്ബിയിൽ വിജിലൻസ് അന്വേഷണം . സുപ്രധാന തീരുമാനം എടുത്ത് മന്ത്രിസഭായോഗം. സുധാപിള്ള കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകൾ ഉൾപ്പെടെ അന്വേഷിക്കും.
കിഫ്ബിയെ പുനഃസംഘടിപ്പിച്ച സർക്കാർ തീരുമാനത്തെ സിപിഎം നഖശിഖാന്തം എതിർക്കുമ്പോഴാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭയിൽ അടക്കം കിഫ്ബിയുടെ ഘാതകരാണ് സർക്കാർ എന്ന ആരോപണം ഉയർത്തുന്ന പ്രതിപക്ഷം കോർപ്പറേറ്റ് വൽക്കരിക്കാനാണ് നീക്കം എന്ന വിമർശനം ഉന്നയിക്കുകയാണ്. കിഫ്‌ബിയെ തകർക്കാനുള്ള സർക്കാർ നീക്കം എന്ന പ്രചാരണം സംസ്ഥാന വ്യാപകമായി നടത്താൻ സിപിഎം തയ്യാറെടുക്കുമ്പോൾ ആണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂരിലും പാലക്കാട്ടും അടക്കം ഭൂമി ഏറ്റെടുത്തതിൽ ഗുരുതര ക്രമക്കേടും അഴിമതിയും ഉണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. തീരുമാനത്തിൽ സിപിഎം എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി അറിയേണ്ടത്.

