ബിൽ അവതരണത്തിൽ വോട്ടെടുപ്പ്; ഭരണഘടനയെ ഹൈജാക്ക് ചെയ്യുന്ന നീക്കമെന്ന് കെ സി വേണുഗോപാൽ ; ബിൽ ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണൻ ; സാൻവിച്ച് ബിൽ എന്ന് ഡിഎംകെ

insight kerala

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ നീക്കം. ബില്ലിനെ എതിർത്ത് പ്രതിപക്ഷ അംഗങ്ങൾ. ഭരണഘടന ചട്ടങ്ങൾ കാറ്റിൽ പറത്തുന്നതാണ് ബില്ലെന്ന് കെ സി വേണുഗോപാൽ. 2019ലെ പരാജയഭീതി മുന്നിൽകണ്ടാണ് മണ്ഡലം പുനർനിർണയം എന്ന് കെസി വേണുഗോപാൽ. ഭരണഘടന മൂല്യങ്ങളെ തകർക്കുന്നതാണ് ബില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. ബില്ലിനെ എതിർത്ത് അഖിലേഷ് യാദവ് ഉൾപ്പെടെ എസ് പി അംഗങ്ങളും രംഗത്ത് വന്നു. ബില്ല് ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി . ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണം എന്നും പ്രതിപക്ഷം . ബിൽ അവതരണ അനുമതിയിൽ വോട്ടെടുപ്പ് തേടി.

മതത്തിൻറെ പേരിൽ സംവരണം ഇല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. സഭയിലെ ചട്ടം പാലിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article