വയനാട് : മുത്തങ്ങ സമരത്തിൽ നിർണായക വിധി . കേസിൽ 35 പേരെ വെറുതെ വിട്ടു. 22 പേർ കുറ്റക്കാർ എന്ന് കോടതി. 23 മുതൽ 57 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. ഇതിൽ രണ്ടാം പ്രതി അശോകൻ കുറ്റക്കാരനാണ്. എന്നാൽ അശോകൻ മരിച്ചു. മറ്റ് 21 പ്രതികൾ കുറ്റക്കാർ. കൊലപാതകം നടത്തിയ രണ്ടാം പ്രതിയാണ് അശോകൻ. പക്ഷേ അശോകൻ നേരത്തെ മരിച്ചിരുന്നു. ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
മുത്തങ്ങയിൽ സമരത്തിനിടെ പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്. 23 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്.
