ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നതായി റിപ്പോർട്ട്. 2027 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായി കളിക്കില്ലെന്നും പകരം ടീമിന്റെ മെന്ററായി പ്രവർത്തിക്കുമെന്നുമാണ് വിവരം.
പരിക്കിനെത്തുടർന്ന് 2026 സീസണിൽ ഒരു മത്സരത്തിൽ പോലും ധോണിക്ക് കളിക്കാനായിരുന്നില്ല. തന്റെ ശാരീരികക്ഷമത പരിശോധിച്ച ശേഷമേ അടുത്ത സീസണിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ധോണി, പുതിയ ചുമതലയിലൂടെ ടീമിനൊപ്പം തുടരുമെന്നാണ് റിപ്പോർട്ടുകൾ. വിരമിക്കൽ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പ

