ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26000 വളർത്തു പക്ഷികളെ കൊല്ലാൻ തീരുമാനം

insight kerala

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. ജില്ലയിൽ രണ്ടിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥിരീകരണം. ഏകദേശം 26,000 വളർത്തുപക്ഷികളെ കൊന്നുകളയും. ക്രിസ്തുമസ് അടുത്ത്‌നിൽക്കെ കർഷകർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാളെ കള്ളിങ് നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Share This Article