എം ഗീതാനന്ദൻ കുറ്റക്കാരൻ; സംഘംചേരൽ, തടയൽ കുറ്റം തെളിഞ്ഞു

insight kerala

വയനാട് : മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസിലാണ് സുപ്രധാന വിധി വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വന്നിരിക്കുന്നത്. സമരനേതാവ് എം ഗീതാനന്ദൻ കുറ്റക്കാരൻ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഗീതാനന്ദൻ കേസിൽ ഒന്നാംപ്രതിയാണ്. ഗീതാനന്ദനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല. എന്നാൽ സംഘംചേരൽ, തടയൽ എന്നീ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞു.

കേസിൽ ആകെ 57 പ്രതികളാണുള്ളത്. ഇതിൽ 23 മുതൽ 57 വരെയുള്ള 35 പേരെ വെറുതെ വിട്ടു. 22 പേർ കുറ്റക്കാരാണെന്ന് തെളിഞ്ഞു.

Share This Article