‘പി എം ശ്രീയിൽ തീരുമാനമെടുത്തിട്ടില്ല’; യുഡിഎഫ് കൺവീനറെ തള്ളി കുഞ്ഞാലിക്കുട്ടി

insight kerala

പിഎം ശ്രീയിൽ യുഡിഎഫ് കൺവീനറെ തള്ളി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. പിഎം ശ്രീയുമായി മുന്നോട്ടുപോകുന്നതിനെ കുറിച്ച് യുഡിഎഫിൽ ചർച്ച നടന്നിട്ടില്ല എന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. യുഡിഎഫിനും ലീഗിനും ഒരേ അഭിപ്രായമാണ്. പിഎം ശ്രീയിൽ നിന്ന് എങ്ങനെ പിന്മാറാൻ കഴിയുമെന്നാണ് ആലോചിക്കുന്നത്. അതിൻ്റെ ഭവിഷ്യത്ത് എല്ലാവർക്കും അറിയാവുന്നതാണ് എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

അതേസമയം, പി എം ശ്രീയുമായി മുന്നോട്ടുപോകുമെന്നാണ് യുഡിഎഫ് യോഗശേഷം കൺവീനർ അടൂർ പ്രകാശ് അറിയിച്ചത്. എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് കാരണം പിന്മാറാൻ ആകില്ല എന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മന്ത്രിസഭാ ഉപസമിതി ചർച്ചചെയ്ത് റിപ്പോർട്ട് സർക്കാരിനെ സമർപ്പിച്ചിട്ട് പോലുമില്ലാത്ത സാഹചര്യത്തിൽ യുഡിഎഫ് തീരുമാനം എന്ന നിലയിൽ അടൂ പ്രകാശ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചതിൽ ലീഗിനുള്ളിൽ അതൃപ്തിയുണ്ട്.

Share This Article