ധോണിക്ക് സച്ചിന്റെ ഹൃദയസ്പർശിയായ ആദരം; ഗാംഗുലിയോടുള്ള പഴയ സംഭാഷണവും ഓർത്തെടുത്തു

insight kerala

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം എം.എസ്. ധോണിയുടെ ഐപിഎൽ കരിയറിന് വിരാമമായപ്പോൾ വൈകാരികമായ ആദരവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ധോണിയുടെ 19 വർഷത്തെ ഐപിഎൽ യാത്രയെ പ്രശംസിച്ച സച്ചിൻ, താരത്തിന്റെ കരിയറിന്റെ തുടക്കകാലത്തെ ഓർമകളും പങ്കുവെച്ചു. ബംഗ്ലാദേശിൽ ധോണി ബാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ തന്നെ അദ്ദേഹത്തിലെ അസാധാരണ പ്രതിഭ തിരിച്ചറിഞ്ഞിരുന്നുവെന്ന് സച്ചിൻ പറഞ്ഞു.

ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് കണ്ട് അന്ന് സൗരവ് ഗാംഗുലിയോട് ‘ഈ താരത്തിൽ എന്തോ പ്രത്യേകതയുണ്ട്’ എന്ന് പറഞ്ഞിരുന്നതായും സച്ചിൻ വെളിപ്പെടുത്തി. ഒരുമിച്ച് ഡ്രസ്സിങ് റൂം പങ്കിടാനും ഇന്ത്യൻ ക്രിക്കറ്റിലെ അവിസ്മരണീയ നിമിഷങ്ങളുടെ ഭാഗമാകാനും കഴിഞ്ഞത് വലിയ സന്തോഷമാണെന്നും ധോണിക്ക് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം കുറിച്ചു.

2008ൽ ആരംഭിച്ച ഐപിഎൽ യാത്രയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖമായി മാറിയ ധോണി അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 278 മത്സരങ്ങളിൽനിന്ന് 5,439 റൺസും 24 അർധസെഞ്ചുറികളും സ്വന്തമാക്കിയ താരം, മികച്ച ഫിനിഷർ എന്ന നിലയിലും നായകനെന്ന നിലയിലും ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കളിക്കളത്തിലെ അധ്യായം അവസാനിപ്പിക്കുമ്പോഴും ചെന്നൈയുമായുള്ള ബന്ധം തുടരുകയാണ് ധോണി. 2027 സീസണിന് മുന്നോടിയായി ടീമിന്റെ മെന്ററായി പുതിയ ദൗത്യം ഏറ്റെടുക്കുന്ന ധോണിയുടെ പരിചയസമ്പത്ത് ചെന്നൈയുടെ തിരിച്ചുവരവിന് കരുത്താകുമെന്നാണ് പ്രതീക്ഷ.

Share This Article