പൊലീസുകാരനെ ആക്രമിച്ച കേസിൽ ഗീതാനന്ദന് അഞ്ചുവർഷം കഠിനതടവ്

insight kerala

വയനാട് :മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് പ്രതികൾ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി. എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്. അഞ്ചുവർഷം കഠിനതടവാണ് വിധിച്ചിരിക്കുന്നത്. പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പരിക്കേറ്റ സലാമിന് മൂന്നുലക്ഷം രൂപ പിഴ നൽകണം.

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്ന കുറ്റത്തിൽ വധശ്രമ കേസാണ് ചുമത്തിരിക്കുന്നത്. ഈ കേസിൽ ഗൂഢാലോചന അടക്കം തെളിഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകളിലായി 19 വർഷവും ഏഴുമാസവുമായി ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ശിക്ഷയും കൂടി ഒരുമിച്ച് പരമാവധി അഞ്ചുവർഷം കഠിന തടവ് അനുഭവിക്കണം എന്നാണ് കോടതിയുടെ ഉത്തരവ്.

Share This Article