ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്തുന്ന ഭരണഘടനാ ഭേദഗതി ബില്ല് പാർലമെന്റിൽ. നടപടിക്രമങ്ങൾ തുടങ്ങി. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ. അംഗങ്ങളോട് ഇരിപ്പിടത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ട സ്പീക്കർ. ലോക്സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചു
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും. വനിതാ സംവരണ ഭേദഗതി ബില്ല്, മണ്ഡല പുനർനിർണയ ബില്ല്, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്ര ഇന്ന് പാർലമെന്റി അവതരിപ്പിക്കുക. മൂന്ന് ബില്ലിനേയും എതിർത്ത് വോട്ട് ചെയ്യാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.
