നിതിൻ രാജിന്റെ മരണത്തിൽ കോളേജിനെതിരെ പരാതിയുമായി രക്ഷിതാക്കൾ. നിതിൻ രാജിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സമാന പരാതിയുമായി നിരവധി വിദ്യാർത്ഥികൾ മാനസിക സംഘർഷത്തിലൂടെ കടന്നു പോകുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. ഡോ.റാമിനെ പുറത്താക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. റാമിനെതിരെ രക്ഷിതാക്കൾ ആരോഗ്യ സർവകലാശാല അധികൃതർക്കും മാനേജ്മെൻ്റിന് പരാതി നൽകി.
കോളേജിലേക്ക് നിതിൻ്റെ സഹപാഠികൾ മാർച്ച് നടത്തുന്നു. നീതി വേണമെന്നാണ് ആവശ്യം. 500 ൽ അധികം വിദ്യാർത്ഥികൾ മാർച്ചിൽ പങ്കെടുക്കുന്നു. രക്ഷിതാക്കളുടെ വിയർപ്പാണ് ഈ കോട്ടെന്നും ഇതിൽ ഒന്ന് കണ്ണീർ പൊടിഞ്ഞു, പിന്നീട് ചോര പൊടിഞ്ഞുവെന്നും വിദ്യാർത്ഥികൾ പറയുന്നു. വൈറ്റ് കോട്ട് ഊരി വിദ്യാർത്ഥികളൾ പ്രതിഷേധിച്ചു.
പരാതികൾ ശേഖരിക്കുകയാണ് വിദ്യാർഥികൾ. പ്രത്യേക മെയിൽ ഐ ഡി ഉപയോഗിച്ച് പരാതികൾ ശേഖരിക്കുന്നു .ഇതുവരെ അധ്യാപകർക്കെതിരെ ലഭിച്ചത് 150 ലേറെ പരാതികളാണ്. ഡോ റാം ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെയാണ് പരാതികൾ.
മാനേജ്മെന്റിന്റെ മുമ്പിൽ അഞ്ചിന ആവശ്യങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തുണ്ട്. റാമിനെ എത്രയും പിരിച്ചുവിടുക, ആരോപണ വിധേയരായ മറ്റു രണ്ട് അധ്യാപകരെയും പുറത്താക്കുക, നിതിൻറെ മരണത്തിൽ സുതാര്യമായ അന്വേഷണം നടത്തുക, കോളേജിൽ പിടിഎ രൂപീകരിക്കണം, കോളേജ് ക്യാമ്പസിൽ സംഘടന പ്രവർത്തന സ്വാതന്ത്ര്യം വേണം എന്നിവയാണ് ആവശ്യങ്ങൾ. തീരുമാനമാകുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
അഞ്ചരക്കണ്ടി കോളേജിലേക്ക് വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച് ; വൈറ്റ് കോട്ട് ഊരി പ്രതിഷേധം; കോളേജിനെതിരെ പരാതിയുമായി രക്ഷിതാക്കളും രംഗത്ത്
