പുനർജനിയിൽ വി ഡി സതീശന് ക്ലീൻചിറ്റ്; വിജിലൻസ് കേസ് അവസാനിപ്പിച്ചു

insight kerala

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന് തൻറെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ ആരോപണം നേരിട്ട വിഷയമായിരുന്നു പുനർജനി കേസ് . ഇടതുസർക്കാർ രാഷ്ട്രീയമായി വേട്ടയാടിയിരുന്ന കേസ്. ഇപ്പോൾ ഭരണം മാറി യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രിയായ വിഡി സതീശന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ്. വിജിലൻസ് കേസ് ഒഴിവാക്കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വി ഡി സതീശനെതിരെ ഒരു തെളിവും കണ്ടെത്താനായില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുനർജനി കേസിൽ വി ഡി സതീശനെ ഒഴിവാക്കി. സതീശനെതിരായ എല്ലാ കേസുകളും ഒഴിവാക്കിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു. സതീശൻ ഒരു രൂപയുടെ പോലും ഇടപാട് നടത്തിയിട്ടില്ല. കേസ് സിബിഐക്ക് വിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമായിരുന്നു എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Share This Article