PSC ക്രമക്കേട് ആസൂത്രിതം; 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഗൂഢാലോചന; ഒന്നാം റാങ്കുകാരൻ ഇടതു സംഘടനാ നേതാവ്

insight kerala

തിരുവനന്തപുരം: PSC പരീക്ഷ ക്രമക്കേടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആസൂത്രണ ബോർഡിലെ പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ എസ്ഐടിക്ക് കൂടുതൽ തെളിവുകൾ ലഭിച്ചു. പരീക്ഷാ ക്രമക്കേട് ആസൂത്രിതമായി നടന്നത്. 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ട്. ഒന്നാം റാങ്കുകാരന്റെ 6 ഉത്തരങ്ങൾ തെറ്റി. ഇയാൾ 4 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയില്ല. ഇതോടെ 10 ചോദ്യങ്ങൾ പൂർണമായും ഒഴിവാക്കി. ഒന്നാം റാങ്ക് കിട്ടിയത് ഇടതു സംഘടനാ നേതാവിനാണ്. ക്രമക്കേട് നടത്തിയവരെ പറ്റി കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. PSC ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. നോട്ടീസ് നൽകി വിളിച്ചുവരുത്തും. 90 പരാതികളാണ് എസ്ഐടിക്ക് ലഭിച്ചത്. അന്വേഷണസംഘം വിപുലപ്പെടുത്തും.

Share This Article