വിഡി സതീശൻ്റെ രണ്ടാം വിവാഹ വ്യാജരേഖ; റിപ്പോർട്ടർ ടിവി മുതലാളി ആൻ്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് പരാതി

insight kerala

മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ടാം വിവാഹം എന്ന വ്യാജരേഖയെ കുറിച്ച് പ്രസ്താവന നടത്തിയ റിപ്പോർട്ടർ ചാനലിന്റെ മുതലാളി ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് പരാതി. അഡ്വക്കേറ്റ് സുഭാഷ് തീക്കാടനാണ് പരാതിക്കാരൻ. വ്യാജരേഖ കൈയിലുണ്ട് എന്ന് അവകാശപ്പെടുന്നത് പിടിച്ചെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

ആൻ്റോ അഗസ്റ്റിൻ ഒരു പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിലാണ് കോടികളുടെ വിലയുള്ള ഒരു വാർത്തയുമായി ഒരാൾ എത്തി എന്നും അതിൽ മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ രേഖയാണ് ഉള്ളതെന്നും പരാമർശിച്ചിരുന്നു. വിവാഹം നടത്തിയതിന്റെ രേഖയും ഒരു മാസം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖയും ഉണ്ട് എന്നാണ് ആന്റോ അഗസ്റ്റിൻ അവകാശപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് വലിയ രീതിയിൽ പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യാജരേഖയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ കേസെടുക്കണമെന്ന് ആവശ്യം വരുന്നത്.

Share This Article