ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ് വിവാദം; രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയെന്ന് ഐഒസി

insight kerala

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്തിന്റെ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി). തെരഞ്ഞെടുപ്പ് നീതിപൂർവവും ബാഹ്യ ഇടപെടലുകളില്ലാതെയും നടത്തണമെന്നും ഐഒസി ആവശ്യപ്പെ,ട്ടു.

ഐഒഎ പ്രസിഡന്റ് പി.ടി. ഉഷയുടെ പരാതിക്ക് പിന്നാലെയാണ് ഐഒസിയുടെ പ്രതികരണം. മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങൾക്കുള്ള (SOMs) പാനലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടത് മറ്റ് സ്ഥാനാർഥികൾ ബാഹ്യശക്തികളുടെ സമ്മർദത്തിൽ നടത്തിയ ഇടപെടലുകൾ മൂലമാണെന്നാണ് പി.ടി. ഉഷയുടെ ആരോപണം.

ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം തവണയും മത്സരിക്കാൻ പി.ടി. ഉഷയ്ക്ക് അവസരമുണ്ട്. ഐസ് ഹോക്കി ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഉഷയെ നാമനിർദേശം ചെയ്തത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തെരഞ്ഞെടുപ്പ് നടപടികളിൽ വീണ്ടും തർക്കങ്ങളും ചട്ടലംഘന ആരോപണങ്ങളും ഉയർന്നതിൽ നിരാശയുണ്ടെന്ന് ഐഒസി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഐഒഎയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾക്കിടയിലും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കുന്നത് ഖേദകരമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ശ്രമിക്കുന്ന ഏഴ് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ഐഒഎയിലെ അധികാരത്തർക്കം രാജ്യത്തിന്റെ ആതിഥേയത്വ ശ്രമങ്ങൾക്കും തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.

ഈ

Share This Article