മന്ത്രിമാർക്ക് 24 പുതിയ ഇന്നോവ കാറുകൾ ഉടൻ; മന്ത്രിസഭ അനുമതി നൽകി

insight kerala

തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാർ വാങ്ങുന്നു. 24 പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. ഇതിൽ 22 എണ്ണം മന്ത്രിമാർക്കും, 2 എണ്ണം ഔദ്യോഗിക അതിഥികൾക്കുമായിരിക്കും .9.6 കോടി രൂപയാണ് പുതിയ കാറുകൾ വാങ്ങാൻ ആയി സർക്കാർ അനുവദിച്ചിരിക്കുന്നത്.

നിലവിൽ മന്ത്രിമാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് കാലപ്പഴക്കം സംഭവിച്ചതിനാലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രിമാരുടെ പഴയ വാഹനങ്ങൾക്ക് ഇടയ്ക്കിടെ തകരാറുകൾ സംഭവിക്കുന്നത് യാത്രകളെ ബാധിക്കാറുണ്ട്. സർക്കാർ ഭരണത്തിൽ ഏറിയ സമയത്ത് പുതിയ കാറുകൾ വാങ്ങില്ല എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വാഹനങ്ങളുടെ അവസ്ഥയും യാത്രാ സൗകര്യവും കണക്കിലെടുത്താണ് ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article