യുദ്ധ രഹസ്യങ്ങളും സൈനിക വിന്യാസ വിവരങ്ങളും പാക് ചാരസംഘത്തിന് കൈമാറി; വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം

insight kerala

ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതായി കണ്ടെത്തൽ. പാക് ചാരസംഘവുമായി സൈനിക വിവരങ്ങൾ പങ്കുവെച്ചതായി ഡൽഹി പൊലീസിന്റെ കുറ്റപത്രം. യുദ്ധപദ്ധതികളുടെ രേഖകൾ, ഡ്രോണുകളുടെ ശേഷി, സൈനിക വിന്യാസം, യുദ്ധവിമാനങ്ങളുടെ നീക്കം, തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവ കൈമാറിയെന്നാണ് ആരോപണം.

ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. വിവരങ്ങൾ ചോർന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുകയും നിർണായക സൈനിക സംവിധാനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ജനുവരി 12 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ഉദ്യോഗസ്ഥൻ പാക് ചാരസംഘവുമായി വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നത്

പാക് ഏജന്റ് അയച്ച സ്വകാര്യ ചിത്രത്തിന് പകരമായി രഹസ്യ യുദ്ധപദ്ധതിയുടെ ഒരു പേജ് ഉദ്യോഗസ്ഥൻ കൈമാറിയതായും പൊലീസ് ആരോപിക്കുന്നു. ഓരോ ചിത്രത്തിനും പകരമായി യുദ്ധപദ്ധതിയുടെ ഓരോ പേജ് വീതം നൽകാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്. രഹസ്യ ഡ്രോൺ യൂണിറ്റിന്റെ ഘടന, പ്രവർത്തനശേഷി, പരീക്ഷണങ്ങൾ, ആയുധ സംവിധാനങ്ങളുടെ ശേഷി, ലക്ഷ്യം നിർണയിക്കുന്ന രീതികൾ ഉൾപ്പെടെ കൈമാറിയെന്നാണ് ആരോപണം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ക, ഉദ്യോഗസ്ഥന്റെ ഉപകരണങ്ങളിൽ സൂക്ഷിച്ചിരുന്ന രഹസ്യ വിവരങ്ങൾ ചോർത്താൻ സഹായിക്കുന്ന മാൽവെയർ ആപ്പുകൾ പാക് ഏജന്റ് അയച്ചതായും പൊലീസ് പറയുന്നു. സ്വന്തം യൂണിറ്റിലെ അഞ്ച് കീഴുദ്യോഗസ്ഥരുടെ ഉപകരണങ്ങളിൽ ഇത്തരം സ്പൈവെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ഉദ്യോഗസ്ഥനും സംശയിക്കപ്പെടുന്ന പാക് ഏജന്റും തമ്മിൽ 3,008 വാട്സ്ആപ്പ് സന്ദേശങ്ങൾ, 65 ചിത്രങ്ങൾ, 42 വോയ്സ് കോളുകൾ, നാല് വീഡിയോ കോളുകൾ, ആറ് വെബ് ലിങ്കുകൾ എന്നിവ കൈമാറിയതായും കുറ്റപത്രത്തിൽ പറയുന്നു. ഔദ്യോഗിക രഹസ്യനിയമപ്രകാരം കേസെടുത്ത ഉദ്യോഗസ്ഥനെ അഞ്ച് മാസം മുമ്പാണ് അറസ്റ്റ് ചെയ്തത്.

Share This Article