മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അറസ്റ്റിന് സാധ്യതയുണ്ടെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ദസറ അവധി ആയതിനാൽ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിശോധിക്കാമെന്നും, അല്ലെങ്കിൽ ഈ മാസം 26ന് കേസ് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
സിഎംആർഎൽ മാസപ്പടി കേസിൽ
ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടിയന്തരമായി സുപ്രീംകോടതി സമീപിച്ചത്. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. മറ്റു പ്രതികളായ മുൻമന്ത്രി മുഹമ്മദ് റിയാസ്പിണറായി വിജയൻറെ മകൾ വീണയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപിൽ ഉന്നയിച്ചു. ദസറ അവധി കഴിഞ്ഞ്ഒക്ടോബർ 26 ന് കെ എസ് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. എന്നാൽ പിണറായി വിജയന് എൺപതിലേറെ പ്രായമുണ്ടെന്നും ഹർജി പരിഗണിക്കുന്നതിനുള്ളിൽ അറസ്റ്റ് നടപടി ഉൾപ്പെടെ സാധ്യതയുണ്ടെന്ന് അഭിഭാഷകൻ വീണ്ടും പറഞ്ഞതോടെയാണ് അവധിക്കാല ബഞ്ച് രൂപീകരിക്കുന്നതിനെ കുറിച്ച് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. അവധിക്കാല ബെഞ്ച് രൂപീകരിക്കുമോ എന്നതിൽ നാളെ തീരുമാനം ഉണ്ടാകും.
ഇ ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിയിൽ അപ്പീലിന് അനുമതി തേടിയുള്ള അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.ഇതോടെയാണ് സുപ്രീം കോടതിയിലേക്ക് എത്തി അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിയമപരമായ എല്ലാ സാധ്യതകളും പിണറായി വിജയൻ തേടുന്നത്.
