ചേരാനല്ലൂർ ; തൽക്കാലം പ്രതിഷേധം അവസാനിപ്പിക്കുന്നതായി കുടുംബം; പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നാളെ ജില്ലാ കോടതിയെ സമീപിക്കും

insight kerala

കൊച്ചി : ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പോലീസ് സ്റ്റേഷനിൽ മുന്നിൽ നടത്തിവരുന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ഇത് വരെ ഉള്ള നടപടികൾ തൃപ്തികരമെന്ന് കുടുംബം അറിയിച്ചു.

ജഡ്ജിയുടെ കാര്യത്തിൽ
ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ തീരുമാനം വന്നതിനു ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും. ജഡ്ജിയുടെ സർവീസ് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ കുടുംബം ഹൈകോടതിയിൽ റിട്ട് ഹർജി നൽകും.

“എന്ത് കൊണ്ടാണ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തത് എന്ന് അറിയണം. അതിനു ഓർഡർ വരണം. തൽക്കാലം പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും പിരിഞ്ഞു പോകും. അമ്മയുടെ അടുത്ത് ഇരിക്കേണ്ട സമയം ആണിത്. പോലീസ് എല്ലാ നടപടികളും കൃത്യമായി ചെയ്തു. ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി കുടുംബവും ജില്ല കോടതിയിൽ പോകും”.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“നാളെ 10 മണിക്ക് ഹൈക്കോടതിയിൽ നിന്നും തീരുമാനം വന്നതിനു ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും.” ; കുടുംബം വ്യക്തമാക്കി

Share This Article