ചേരാനല്ലൂർ ; എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

insight kerala

തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ വീഴ്ചയില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്‌ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കുമെന്നും നിയമനടപടിയുടെ കാര്യത്തില്‍ പൊലീസെന്നോ ജഡ്ജിയെന്നോ വ്യത്യാസമുണ്ടാകില്ലെന്നും എഡിജിപി പി.വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് നടപടി. സംഭവത്തില്‍ പൊലീസിന് പ്രാഥമിക ഘട്ടത്തില്‍ വീഴ്ച സംഭവിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അപകടത്തിന് ശേഷം പ്രതിയുടെ ദൃശ്യങ്ങള്‍ ഒഴിവാക്കാനും മറ്റും പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി.

Share This Article