കൊച്ചി : ഇഡി കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും ,വീണയും, മുഹമ്മദ് റിയാസുമടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന്
ഹർജിയിൽ പറയുന്നു
തനിക്കെതിരേ അഴിമതിതടയൽ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കുന്ന വിവരങ്ങൾ ഉണ്ടെന്ന കണ്ടെത്തൽ തെറ്റാണന്നും പിണറായി വിജയൻ ഹർജിയിൽ പറയുന്നു
മുഖ്യമന്ത്രി എന്ന നിലയിൽ സിഎംആർഎൽ കമ്പനിയക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇഡി കത്തിലില്ലെന്നുമാണ് പ്രതിപക്ഷ നേതാവിൻ്റെ വാദം. സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തി അനധികൃതമായി ധനസമ്പാദനത്തിനു ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി വിജിലന്‍സ് എഫ്ഐആര്‍. വിജിലൻസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ ഇടിയും പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കം തുടങ്ങി
മാസപ്പടി കേസ്; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
