തിരുവനന്തപുരം : മാസപ്പടി ഇടപാടിൽ പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ രൂപികരിക്കും. പിണറായി വിജയൻ ഒന്നാം പ്രതിയായ മാസപ്പടി കേസിലും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ ഹവാല ഇടപാടിലും രണ്ട് വ്യത്യസ്ത സംഘങ്ങളെ നിയോഗിക്കാനാണ് സാധ്യത. രണ്ടു കേസുകളിലും വീണയാണ് രണ്ടാംപ്രതി.
ഇഡിയോട് അന്വേഷണ വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് കത്ത് നൽകും. പ്രതികളുടെ ചോദ്യംചെയ്യലും താമസിയാതെ ആരംഭിക്കും. സിഎംആർഎല്ലിലെ മുൻ ജീവനക്കാർ, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരെയാകും ആദ്യം ചോദ്യം ചെയ്യുക. ഇവരിൽ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവരുടെ ചോദ്യം ചെയ്യൽ.
മാസപ്പടി കേസ് പ്രത്യേക അന്വേഷണ സംഘം ഉടൻ; രണ്ട് കേസുകളിൽ രണ്ട് അന്വേഷണ സംഘം
