SFI നേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി എസ് ഐ ഗോകുൽ; കമ്മീഷണർ എസ്ഐയെ വിളിച്ചുവരുത്തി വിശദീകരണം തേടി

insight kerala

തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കണ്ടോൺമെൻറ് എസ് ഐയോട് കമ്മീഷണർ വിശദീകരണം തേടി. കൻ്റോൺമെൻറ് എസ് ഐ ഗോകുലാണ് ഭീഷണിപ്പെടുത്തിയത്. ‘വീട്ടിലേക്ക് മാർച്ച്‌ നടത്തിയാൽ നിന്നെ പാർട്ടി ഓഫീസിൽ കേറി പൊക്കുമെന്ന് കാന്റോമെന്റ് എസ് ഐ ഗോകുൽ’

ഈ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് പോലീസ് കമ്മീഷണർ എസ് ഐയെ നേരിട്ട് വിളിച്ച് വിശദീകരണം തേടിയത്.

Share This Article