പകര്‍ച്ച വ്യാധി പിടിയില്‍ കേരളം. കൊതുകും എലിയും ചെളളും അമീബയുമടക്കം പകര്‍ച്ചവ്യാധികള്‍ ഈ വര്‍ഷം കവര്‍ന്നത് 451 ജീവനുകൾ

insight kerala

തിരുവനന്തപുരം : പകര്‍ച്ച വ്യാധി പിടിയില്‍ കേരളം. കൊതുകും എലിയും ചെളളും അമീബയുമടക്കം പരത്തുന്ന വിവിധ പകര്‍ച്ചവ്യാധികള്‍ ഈ വര്‍ഷം കവര്‍ന്നത് 451 ജീവനുകളാണ്. ഏറ്റവുമധികം ജീവനെടുത്ത ഇന്‍ഫ്ളുവന്‍സ കേസുകള്‍ പിടിവിട്ട് കുതിക്കുന്നു.11280 പേരാണ് രോഗബാധിതരായത്. 4 മാസത്തിനിടെ 120 പേര്‍ മരിച്ചു. മഴ കുറവായിട്ടും 114 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. രണ്ടു ദിവസത്തിനിടെ പതിനയ്യാരത്തിലേറെ പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. രണ്ടു ദിവസം കൊണ്ട് 121 പേര്‍ക്കാണ് ഇന്‍ഫ്ളുവന്‍സ ബാധിച്ചത്. 104 പേര്‍ക്ക് രണ്ടു ദിവസത്തിനിടെ ഡങ്കിപ്പനി സ്ഥിരീകരിച്ചു. മഴ കനക്കുന്നതോടെ പനിബാധിതരുടെ എണ്ണം ഇനിയും ഉയരാമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദേശം. പനി ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Share This Article