“മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് സുഹൃത്തുക്കൾ ടിക്കറ്റ് എടുത്ത് കൊടുത്താൽ ആകാശമൊന്നും ഇടിഞ്ഞു വീഴില്ല” ; മുഖ്യമന്ത്രി

insight kerala

തിരുവനന്തപുരം : മന്ത്രിമാരുടെ വിദേശ യാത്രയിൽ ന്യായീകരണവുമായി മുഖ്യമന്ത്രി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് എന്നിവർ വിദേശയാത്ര നടത്തിയത് വാർത്തയായതിന് പിന്നാലെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തുവന്നു.

“മന്ത്രിമാരുടെ വിദേശയാത്ര അതിൽ എന്താണ് തെറ്റ്. ഞാൻ തന്നെയാണ് മന്ത്രിമാരോട് പറഞ്ഞത് നിങ്ങൾ വിദേശത്തേക്ക് പോയി വാ എന്ന് പറഞ്ഞത്. യുഎഇയിൽ മാത്രം ആയിരത്തിലധികം മലയാളികളുടെ സംഘടനയുണ്ട്. അവർ മന്ത്രിമാരെ ക്ഷണിക്കുമ്പോൾ അവർ തന്നെ ടിക്കറ്റ് എടുത്തു കൊടുത്ത് മന്ത്രിമാർ അവിടെ രണ്ട് ദിവസം പോയി വരുന്നതിന് എന്തിനാണ് ഇത്ര ബഹളം.”

ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിരവധി യാത്രകൾ വിദേശത്ത് ചെയ്തിട്ടുണ്ട്. ഒരു രൂപ പോലും സർക്കാറിന്റെ പൈസ വാങ്ങിയിട്ടില്ല. ഏതെങ്കിലും മന്ത്രിമാരെ അവരുടെ സുഹൃത്തുക്കൾ വിദേശത്തേക്ക് യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത് കൊടുക്കുമ്പോൾ ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.” മുഖ്യമന്ത്രി ആവർത്തിച്ച് ന്യായീകരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article