സർവകലാശാല അസിസ്റ്റന്റ് നിയമന ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം നൽകും.
തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായർ, പ്രൊ വൈസ് ചാൻസലർ ഡോ. പി ജയപ്രകാശ്, സിൻഡിക്കേറ്റ് അംഗങ്ങളായ കെ എ റഷീദ്, പി എസ് രാജീവ്, കെ ആൻഡ്രൂ, എം.പി റസൽ, രജിസ്റ്റർ കെ.എ ഹാംഷിം. എന്നിങ്ങനെ എട്ട് പ്രതികളാണ് കേസിൽ ഉള്ളത്.
എഴുത്തു പരീക്ഷ അട്ടിമറിച്ച് അഭിമുഖം നടത്തി പാർട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും ബന്ധുക്കളെയും ലിസ്റ്റിൽ തിരുകി കയറ്റി നിയമനം നടത്തുകയായിരുന്നു. 40,000 അധികം പേർ എഴുതിയ പരീക്ഷയുടെ ഒ. എം. ആർ ഷീറ്റുകൾ നശിപ്പിച്ചിരുന്നു. തെളിവുകൾ ഇല്ലാത്തതിനെ തുടർന്ന് എൽഡിഎഫ് സർക്കാർ ഈ കേസ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി അവസാനിപ്പിച്ചു. എന്നാൽ വിജിലൻസ് ജഡ്ജി ജി.ഗോപിനാഥൻ നായർ പുനർ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കുറ്റപത്രം നൽകുന്നത്.
സർവകലാശാല അസിസ്റ്റന്റ് നിയമന ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം നൽകും
