ഷാർജയിൽ പ്രവാസിയെ കൊന്ന് 9 കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി; ഭാര്യയെയും മകനെയും കാണാനില്ല

insight kerala

ഷാർജയിൽ പ്രവാസിയെ കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 9 കഷണങ്ങളാക്കി മുറിച്ച് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ വർഷം ജൂലൈയിലാണ് കൊലപാതകങ്ങൾ നടന്നതെന്നും മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞതെന്നും കൊല്ലപ്പെട്ട ആൽവിൻ പ്രകാശിന്റെ സഹോദരൻ അനിൽ മാധ്യമങ്ങളോട് പറഞ്ഞു. ആൽഫിന്റെ മരണത്തിന് പിന്നാലെ ഭാര്യയെയും മകനെയും കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

14 വർഷമായി ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്തു വരികയായിരുന്നു ആൽവിൻ . ഭാര്യ ടിനയ്ക്കും പത്താം ക്ലാസുകാരനായ മകനും ഒപ്പം ഷാർജയിൽ താമസിക്കുകയായിരുന്നു ആൽവിൻ. ഉഡുപ്പി സ്വദേശിയായ ആൽവിൻ കഴിഞ്ഞ ഡിസംബറിലാണ് നാട്ടിലെത്തിയത്. ഉഡുപ്പി സ്വദേശിയായ ഭാര്യ ടിന ഷാർജയിൽ അധ്യാപികയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആൽവിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഉഡുപ്പി പോലീസിനെ സമീപിച്ചിട്ടുണ്ട്. ജൂലൈ 20ന് ആൽബിനെ താൻ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല എന്നും തുടർന്ന് താൻ സുഖമായിരിക്കുന്നു എന്ന സന്ദേശമാണ് ലഭിച്ചതെന്നും സഹോദരൻ പറയുന്നു.

ഷാർജ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒമാനിലേക്കുള്ള പാതയിൽ കാറിൽ ആൽബിന്റെ മൃതദേഹം കണ്ടെത്തുന്നത്. 9 കഷണങ്ങളിലായി രണ്ട് ബാഗുകളിൽ ആയാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ആൽവിൻ താമസിച്ചിരുന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെന്നും അതിൽ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അവിടെ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നും സഹോദരൻ പറയുന്നു.

Share This Article