ഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു. കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് 11 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ര
50 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത് . രണ്ടുനിലയ്ക്കുള്ള അനുമതി മാത്രമാണ് കെട്ടിടത്തിന് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് നില കെട്ടിടമാണ് പണിതത്. വീട്ടുടമയേയും MCD ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല എന്ന് ഡൽഹി മുഖ്യമന്ത്രി പ്രതികരിച്ചു.
ഡൽഹിയിലെ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

