തൃശൂർ :കഴിഞ്ഞദിവസം കയ്പ്പമംഗലത്ത് ഉണ്ടായ വാഹന അപകടത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വിശദാംശങ്ങൾ പുറത്ത്. വിദ്യാർത്ഥികൾ എട്ടുപേരും മദ്യപിച്ചിരുന്നതായി പരിശോധന ഫലം. കാറിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ എട്ട് വിദ്യാർത്ഥികളും മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. വിശദപരിശോധനയ്ക്കായി സാമ്പിളുകൾ കാക്കനാട് ലാബിലേക്ക് അയച്ചു. അപകടത്തിന് മുമ്പ് വിദ്യാർത്ഥികൾ നാട്ടുകാരുമായി സംഘർഷം ഉണ്ടാക്കിയിരുന്നു. തളിക്കുളം പത്താംകല്ലിൽ വച്ചാണ് സംഘർഷം ഉണ്ടായത്. കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ നാട്ടുകാർ പോലീസിൽ അറിയിച്ചു. പോലീസ് എത്തുമെന്ന് മനസ്സിലായതിനെത്തുടർന്ന് വിദ്യാർത്ഥികൾ രക്ഷപ്പെടുകയായിരുന്നു. അമിത വേഗത്തിൽ കൊച്ചിയിലേക്ക് വാഹനം ഓടിക്കുകയായിരുന്നു.
