‘സമ്മർ ഇൻ ബത്‌ലഹേം’ തിരിച്ചെത്തുന്നു: മോഹൻലാലും സുരേഷ് ഗോപിയും വീണ്ടും 4K അറ്റ്‌മോസിൽ!

insight kerala

തിരുവനന്തപുരം: മലയാളികളെ ഇന്നും ചിരിപ്പിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുന്ന എവർഗ്രീൻ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്‌ലഹേം’ നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷക മുന്നിലേക്ക്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം 4K അറ്റ്‌മോസ് (4K Atmos) നിലവാരത്തിൽ റീമാസ്റ്റർ ചെയ്താണ് പ്രദർശന ശാലകളിൽ എത്തുന്നത്.

മെയിൻ സ്ട്രീം സിനിമയിലെ മുൻനിരയിലുള്ള ജനപ്രിയ അഭിനേതാക്കളുടെ നിരയും, വിദ്യാസാഗറിന്റെ മധുര മനോഹരമായ ഗാനങ്ങളും, ഊട്ടിയുടെ ദൃശ്യഭംഗിയും ചേർന്ന ഈ ചിത്രം, നർമ്മവും സസ്‌പെൻസുമൊക്കെ കോർത്തിണക്കി രഞ്ജിത്തിന്റെ ഭാവനാസമ്പന്നമായ തിരക്കഥയിലാണ് ഒരുങ്ങിയത്.

ജനപ്രീതിയുടെ കരുത്തിൽ റീമാസ്റ്ററിംഗ്

കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്ത കാലത്ത് വലിയ ജനപ്രീതി നേടിയിരുന്നു. ഓർത്തുവയ്ക്കുവാൻ ഒരുപാടു മുഹൂർത്തങ്ങൾ സമ്മാനിച്ച ഈ ചിത്രം ടെലിവിഷൻ ചാനലുകളിലും ഇന്നും നിറസാന്നിദ്ധ്യമാണ്. ഈ വലിയ സ്വീകാര്യതയാണ് ചിത്രത്തെ 4K അറ്റ്‌മോസിൽ അവതരിപ്പിക്കാൻ പ്രചോദനമായതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം, മോഹൻലാൽ നിർണ്ണായകമായ അതിഥി കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണിത്. ജനാർദ്ദനൻ, സുകുമാരി, രസിക തുടങ്ങിയ നിരവധി താരങ്ങളും അണിനിരന്നു.

‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങൾക്കു ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ‘സമ്മർ ഇൻ ബത്‌ലഹേം’ 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യപ്പെടുന്നത്. കോക്കേഴ്സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ

  • ഗാനങ്ങൾ: ഗിരീഷ് പുത്തഞ്ചേരി
  • ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
  • അറ്റ്മോസ് മിക്സ്: ഹരി നാരായണൻ
  • കളറിസ്റ്റ്: ഷാൻ ആഷിഫ്
  • ആർട്ട്: ബോബൻ
  • മേക്കപ്പ്: സി.വി. സുദേവൻ
  • കോസ്റ്റ്യൂം ഡിസൈൻ: എസ്. ബി. സതീശൻ
  • ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ
  • കോറിയോഗ്രാഫി: കല, ബൃന്ദ
  • പ്രൊജക്റ്റ് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി
  • മാർക്കറ്റിംഗ്: ഹൈപ്പ്
  • ഡിസൈൻ: അർജുൻ മുരളി, സൂരജ് സുരൻ
Share This Article