സിനിമ സീരിയല്‍ നടനായ വിനോദ് തോമസിനെ കോട്ടയത്ത് ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 ന് വിനോദ് ബാറിലെത്തിയിരുന്നു.
പിന്നീട്, പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്ന് ആരും പുറത്തിറങ്ങാതായതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- DYFI യ്ക്കെതിരെ രൂക്ഷ വിമർശനവുമായി SFI നേതാവ്
- അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെന്ഷന് സ്റ്റേയില്ല, ഹർജി തള്ളി CAT
- എകെജി ഭവനിൽ പൊലിസ് ; SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റുചെയ്യാൻ നീക്കം
- “എല്ലാറ്റിനും മാപ്പ്; സിബി സാറിന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ല”: പേളി മാണി
- ഡൽഹിയിലെ പോലീസ് അതിക്രമം; സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീംകോടതി






