മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി നാളെ

insight kerala

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടബോർ 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കോട്ടമുകളിലെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ ആണ് രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ ആക്രമണം നടത്തിയത്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിചേർത്തിരുന്നു. വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് പുറത്ത് ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും. പ്രതികളുമായി പൊലീസ് വാഹനം പുറത്തേക്ക് വന്നതിനെ തുടർന്ന് ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതിനിടെ, ബസിലുണ്ടായിരുന്ന പ്രതികളും തിരികെ ആക്രോശിച്ചു. ബിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതിനിടെ ആണ് ഉന്തും തള്ളും ഉണ്ടായത്.

Share This Article