കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; കോളേജും ഹോസ്റ്റലും അടച്ചു

insight kerala

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപനി പടരുന്നു.. വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിലാണ് ഡെങ്കിപ്പനി പടരുന്നത്. ഒരാഴ്ചയ്ക്കിടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു.. 10 വിദ്യാർത്ഥിനികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.. രോഗലക്ഷണങ്ങളുള്ള നിരവധി പേർ ഇനിയും ഉണ്ട് എന്ന് വിദ്യാർത്ഥിനികൾ പറയുന്നു. അവധിക്കു നാട്ടിൽ പോയ കുട്ടികൾക്കും പനി ബാധിച്ചിട്ടുണ്ട്.. വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗവ്യാപനത്തിന് കാരണമെന്ന് വിദ്യാർത്ഥിനികൾ..പരാതി പറഞ്ഞിട്ടും സർവകലാശാലയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല.. രോഗവ്യാപനം നിയന്ത്രണാധിതമായതോടെ കോളേജും ഹോസ്റ്റലും അടച്ചു.. ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റി… ഇന്നലെ ചേർന്ന സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം..

Share This Article