ലോകത്തെ പ്രമുഖ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം; ക്രിപ്റ്റോ കറൻസി മോഷ്ടിക്കാനും ഐഫോണുകളിൽ വൈറസ് ബാധയ്ക്കും ശ്രമം

insight kerala

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പ്രമുഖ വെബ്സൈറ്റുകൾ സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. സൂം, എച്ച്എസ്ബിസി, ഇക്വിഫാക്സ്, സിഎൻഎൻ, സെയിൽസ്ഫോഴ്സ്, ഐകിയ തുടങ്ങിയ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലാണ് സംശയകരമായ രീതിയിൽ കോഡുകൾ കണ്ടെത്തിയത്.

178 സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലൂടെ ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വെബ്സൈറ്റ് പ്രവർത്തനം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന ഒപ്റ്റിമൈസ്ലി (Optimizely) പ്ലാറ്റ്ഫോമിലൂടെയാണ് ഹാനികരമായ ജാവാസ്ക്രിപ്റ്റ് കോഡുകൾ കടത്തിവിട്ടതെന്ന് സുരക്ഷാ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു .

ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ വിലാസം ആക്രമികളുടെ വാലറ്റിലേക്ക് മാറ്റുക, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുക, ഉപയോക്താക്കളുടെ കുക്കികളും സ്ക്രീൻഷോട്ടുകളും കൈക്കലാക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഐഫോണുകളിലേക്ക് ഹാനികരമായ കോഡുകൾ എത്തിക്കാനും ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സൈബർ സുരക്ഷാ സ്ഥാപനമായ ഹഡ്സൺ റോക്കും ആക്രമണത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, ഒപ്റ്റിമൈസ്ലി സ്ക്രിപ്റ്റുകളിൽ അനധികൃത മാറ്റങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചതായും മുൻകരുതലിന്റെ ഭാഗമായി അവ പ്രവർത്തനരഹിതമാക്കിയതായും സെയിൽസ്ഫോഴ്സ് അറിയിച്ചു. ആക്രമണത്തിലൂടെ എത്രത്തോളം വിവരങ്ങൾ ചോർന്നുവെന്നും എല്ലാ വെബ്സൈറ്റുകളിലും കോഡുകൾ വിജയകരമായി പ്രവർത്തിപ്പിച്ചോയെന്നും വ്യക്തമായിട്ടില്ല.

Share This Article