ഏറെ കാലത്തെ ഇടവേളക്കുശേഷം സ്വർണ്ണ വിപണിയിൽ ആശ്വാസം. സ്വർണ്ണവില ഒരു ലക്ഷത്തിൽ താഴെയായി .വിപണിയിൽ 1 പവൻ സ്വർണത്തിന് ഇന്ന് 560 രൂപ കുറഞ്ഞു. ഇതോടെ 1 പവൻ സ്വർണത്തിന്റെ വിപണിവില 99,760 രൂപയായി. 1 ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞ് 12,470 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
അതേസമയം, രാജ്യത്തേക്കുള്ള സ്വർണ്ണ ഇറക്കുമതി നിരന്തരം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആഭ്യന്തര സ്വർണ്ണ പര്യവേക്ഷണവും ഖനനവും ശക്തിപ്പെടുത്താൻ പുതിയ കർമ്മപദ്ധതിയുമായി നീതി ആയോഗ് രംഗത്ത്. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
