മുംബൈ: ബച്ചൻ കുടുംബത്തിന് വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമാണ് ഭീഷണി. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലും എന്നാണ് ഭീഷണി. ഗുണ്ട നേതാവ് ഗോൾഡി ദില്ലൻ്റെ പേരിലാണ് ഭീഷണി വന്നിരിക്കുന്നത്. രക്ഷപ്പെട്ടു എന്ന് അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് വധഭീഷണിയുമായി ഗുണ്ടാ നേതാവ് എത്തിയിരിക്കുന്നത്.
അമിതാഭ് ബച്ചൻ നടത്തിയ സിക്ക് വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് ഇത്തരത്തിൽ വധഭീഷണിയുമായി രംഗത്ത് വന്നിട്ടുള്ളത്. തൻറെ കൂട്ടാളിയാണ് പിടിയിലായതെന്ന് ഗോൾഡി ദില്ലൻ പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് കൊണ്ട് കാര്യമില്ലായെന്ന് സന്ദേശത്തിൽ പറയുന്നു. മുംബൈയിൽ 200ൽ അധികം ഷൂട്ടർമാർ ഉണ്ടെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു. ഒക്ടോബറിലും നവംബറിലും ആയി മൂന്നുതവണയാണ് മുംബൈയിലെ വസതിയിൽ ഭീഷണി സന്ദേശം എത്തുന്നത്. ഈ സന്ദേശത്തിന് പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദ ബന്ധം ഉണ്ടായിരുന്നു. ഇപ്പോൾ അമിതാഭ് ബച്ചന് പുറമേ അഭിഷേക് ബച്ചനും ഭീഷണി വന്നിരിക്കുകയാണ്.

