ശരണ മന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; നട തുറന്നു

insight kerala

ഭക്തിസാന്ദ്രമായി ശബരിമല സന്നിധാനം .വീണ്ടും ഒരു തീർത്ഥാടന കാലം. മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് തുടക്കം കുറിച്ച് നട തുറന്നു. സന്നിധാനത്തേക്ക് വലിയ തോതിലുള്ള ഭക്തജനപ്രവാഹമാണ് അനുഭവപ്പെടുന്നത്. ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും ഉൾപ്പെടെയുള്ള പ്രമുഖർ ച സന്നിധാനത്ത് എത്തി. ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ നടന്നത്.

കഴിഞ്ഞ ഒരു വർഷക്കാലം അയ്യപ്പനെ അടുത്തുനിന്ന് പൂജിച്ച മേൽശാന്തിമാർ, രാത്രിയിൽ ഹരിവരാസനം പാടി നട അടച്ച ശേഷം മലയിറങ്ങും. നാളെ വൃശ്ചികം ഒന്നാം തീയതി പുതിയ മേൽശാന്തിയുടെ കാർമികത്വത്തിലാകും നട തുറക്കുക.

മണ്ഡല തീര്‍ഥാടനത്തിന്റെ ആദ്യ ദിനമായ ഇന്ന് പമ്പയിലും സന്നിധാനത്തും തിരക്ക് കുറവാണ്. ദര്‍ശനത്തിനെത്തിയവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. നാളെ പുലര്‍ച്ചെ മൂന്നിന് മണ്ഡല തീര്‍ഥാടനം ഔദ്യോഗികമായി ആരംഭിക്കും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഈ തീർഥാടനകാലത്ത് പ്രതിദിനം 80,000 മുതൽ 90,000-ത്തിലധികം ഭക്തരെയാണ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. സുഗമമായ ദർശനത്തിനും ക്രമീകരണങ്ങൾക്കുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള സജീവ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. 

Share This Article