പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം. കെട്ടിടത്തിന് പിറകിലെ ഷെഡിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയാണിത്. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല…
