ശബരിമല മേൽശാന്തി അരിക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി

insight kerala

ശബരിമല മേൽശാന്തി അരിക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. അല്പംമുമ്പ് നടന്ന നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. തിരുവനന്തപുരം സ്വദേശിയാണ്. പുളിമൂട് അംബുജ വിലാസം സ്വദേശി. പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

ഏഴുപേരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളാണ് നറുക്കെടുത്തത്. മൂന്നാമത്തെ നറുക്കെടുപ്പിലൂടെയാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തത്. അഞ്ചുവർഷമായി ഇദ്ദേഹം പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. കഴിഞ്ഞ അഞ്ചു വർഷവും ശബരിമല മേൽശാന്തിയായി അപേക്ഷിച്ചിരുന്നു. മുമ്പ് മൂന്ന് തവണ പട്ടികയിൽ ഉണ്ടായിരുന്നു. ഇപ്പോൾ നാലാം തവണ പട്ടികയിൽ വന്നപ്പോൾ മേൽശാന്തി ആകാൻ നിയോഗം ഉണ്ടായി.

Share This Article