ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും, നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് CJP ഇന്ന് തിരങ്ക മാർച്ച് നടത്തും. വൈകിട്ട് 5 മണിക്ക് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തു ചേരാനാണ് ആഹ്വാനം. ഇന്നും നാളെയും സെൻട്രൽ പാർക്ക് അടച്ചിടും. 11 പേർക്ക് മാത്രം അനുമതി നൽകാമെന്ന് പൊലീസ് അറിയിച്ചതായി അഭിജിത്ത് ദീപ്കെ പറഞ്ഞു . ദേശീയപതാക കൊണ്ടുനടക്കുമ്പോഴും ദേശീയഗാനം ആലപിക്കുമ്പോഴും ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിരിക്കണമെന്നും നിയമലംഘനമുണ്ടായാൽ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.സമരത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് എൻഎസ് യു പ്രവർത്തകർ രാത്രി പാർലമെൻ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
