തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി ഹരീഷ് കുമാറിന് ജാമ്യം കിട്ടാൻ പ്രോസിക്യൂട്ടർ ഒത്തു കളിച്ചു എന്നതിന് തെളിവുണ്ടെന്ന് പോലീസ്. ജാമ്യം നൽകരുതെന്ന് പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നിട്ടും പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരി അപേക്ഷയെ കോടതിയിൽ എതിർത്തില്ല. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ഇനിയും കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ല എന്നും പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തു. തുടർന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പ്രതിക്ക് ജാമ്യം അനുവദിച്ചത്. എൽഡിഎഫ് സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി.
കേസിൽ ജാമ്യം കിട്ടുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണസംഘം സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകി. കക്ഷി ചേരാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അപേക്ഷ നൽകി.

