പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ആശുപത്രിയിൽ പ്രതിഷേധം

insight kerala

കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. ചികിത്സ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത്.

പുനലൂർ സ്വദേശികളായ അനൂപ് – സുധി ദമ്പതികളുടെ നവജാത ശിശുവാണ് ഇന്ന് പുലർച്ചെ മരിച്ചത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലാണുള്ളത്.

ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അതേസമയം മരണകാരണം ചികിത്സാ പിഴവല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article