ബംഗലൂരു : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബംഗളൂരുവിലെ ക്ഷേത്രത്തിൽ വൻ സ്വീകരണം. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലാണ് പോറ്റി എത്തിയത്. മുൻപ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി . കൂടെയുള്ളവർ മാലയിട്ട് സ്വീകരിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ ഇപ്പോൾ ജാമ്യത്തിലാണ് . കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ബംഗളൂരുവിലെ ക്ഷേത്രത്തിൽ പൂജ നടത്തണം എന്ന് ആവശ്യപ്പെട്ടാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്. കോടതി ഇളവ് നൽകിയത് അനുസരിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരു ക്ഷേത്രത്തിൽ എത്തിയത്. ദർശനത്തിനുശേഷം പുറത്തേക്കിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ മാലയിട്ടാണ് എല്ലാവരും സ്വീകരിച്ചത്.
