സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡിൽ ക്രമക്കേട്; ഏഴു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

insight kerala

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡിൽ ക്രമക്കേട് നടത്തിയ ഏഴു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍.
ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരമാണു നടപടി.
പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്നാണ് സബ്സിഡിയിതര പഞ്ചസാര കൈമാറിയത്.
സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജര്‍ സജീവ് പോള്‍, അടക്കം ഏഴ് പേരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഓണം ഗിഫ്റ്റ് കാര്‍ഡ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനിക്ക് ആയിരം രൂപയുടെ 1000 കൂപ്പണുകള്‍ നല്‍കിയിരുന്നു. വിപണിയില്‍ പഞ്ചസാര വിലയില്‍ വലിയ വ്യത്യാസമുള്ള സമയത്ത് സ്വകാര്യ കമ്പനിക്ക് വന്‍തോതില്‍ പഞ്ചസാര വില്‍പ്പന നടത്തിയതിനും സ്റ്റോക്ക് ക്രമവിരുദ്ധമായി കൈകാര്യം ചെയ്തതിനുമാണു വില്‍പ്പനശാലകളിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.

Share This Article