കെ വി നിരഞ്ജന്‍
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ബലാത്സഗ പരാതി.
മുന്‍ മോഡലും മിസ് സ്വിറ്റ്സര്‍ലന്‍ഡുമായ ബിയാട്രിസ് ക്യൂളാണ് ആരോപിത. യു.എസ്. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ പുറത്തുവിട്ട 53 പേജുള്ള ഒരു പുതിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 1993 നവംബറില്‍ ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടലിലെ ഒരു സ്വകാര്യ സ്യൂട്ട് മുറിയില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ബിയാട്രിസ് ക്യൂള്‍ വെളിപ്പെടുത്തിയത്. യു.എസ്. വിസയും യൂണിവേഴ്‌സിറ്റി പ്രവേശനവും വാഗ്ദാനം ചെയ്താണ് ട്രംപ് തന്നെ മുറിയിലേക്ക് വിളിച്ചതെന്നും, ആക്രമണത്തിനിടെ തന്റെ വസ്ത്രങ്ങള്‍ കീറിപ്പറിയുകയും ശരീരത്തില്‍ മുറിവുകളും രക്തസ്രാവവുമുണ്ടായതായും അവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ട്രംപ് തന്നെ മോശം രീതിയില്‍ സ്പര്‍ശിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് 2024-ല്‍ തന്നെ ബിയാട്രിസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പുതിയ റിപ്പോര്‍ട്ടിലാണ് അന്ന് താന്‍ നേരിട്ടത് ക്രൂരമായ ബലാത്സംഗമായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയത്. ലൈംഗിക ചൂഷണക്കേസുകളില്‍ പ്രതിയായിരിക്കെ ജയിലില്‍ മരിച്ച കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. എപ്സ്റ്റീനുമായി സമയം ചെലവഴിച്ച ശേഷമാണ് ഈ അക്രമം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചു. വരാനിരിക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് (ങശറലേൃാ ലഹലരശേീി)െ മുന്നോടിയായി, ട്രംപിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഡെമോക്രാറ്റുകള്‍ നടത്തുന്ന നിരാശാജനകമായ ശ്രമമാണിതെന്നാണ് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്.
ഇടക്കാല തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ആയുധം
നവംബര്‍ 3-ന് നടക്കാനിരിക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ട്രംപ് നേരിട്ട് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതകളെയും സ്വാധീനിക്കാന്‍ ഡെമോക്രാറ്റുകള്‍ ഇത് ഒരു പ്രധാന രാഷ്ട്രീയ ആയുധമാക്കുന്നു.
ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗമായ ജാമി റാസ്‌കിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട്, കേവലം ഒരു ആരോപണം എന്നതിനപ്പുറം ട്രംപിനെതിരെയുള്ള അന്വേഷണത്തിനായി ഒരു സ്വതന്ത്ര സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടുന്നുണ്ട്. ഇത് ട്രംപിന് മേല്‍ വരുംദിവസങ്ങളില്‍ വലിയ നിയമപരമായ സമ്മര്‍ദ്ദമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ലൈംഗിക ചൂഷണക്കേസുകളില്‍ പ്രതിയായിരിക്കെ ജയിലില്‍ മരിച്ച കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുള്ള പഴയകാല വ്യക്തിബന്ധങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ട്രംപും എപ്സ്റ്റീനും ചേര്‍ന്ന് സൗന്ദര്യ മത്സരങ്ങളെ പെണ്‍കുട്ടികളെ വേട്ടയാടാനുള്ള ഇടമാക്കി മാറ്റി എന്ന ഡെമോക്രാറ്റുകളുടെ ആരോപണം വലിയ ചര്‍ച്ചയാവുകയാണ്.

ഇറാനുമായുള്ള തര്‍ക്കങ്ങള്‍ കാരണം രാജ്യത്തുണ്ടായ ഉയര്‍ന്ന പണപ്പെരുപ്പവും ഇന്ധനവില വര്‍ദ്ധനവും മൂലം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഇതിനകം തന്നെ രാഷ്ട്രീയമായി ബുദ്ധിമുട്ടുന്നുണ്ട്. അതിനിടയില്‍ പ്രസിഡന്റിനെതിരെ വന്ന ഈ ഗുരുതരമായ ലൈംഗികാരോപണം വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള അതൃപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

